കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും വിട്ടുമാറാത്ത തലവേദന സൃഷ്ടിക്കുകയാണ് കുപ്രസിദ്ധമായ മുഡക്കേസ്. മുഖ്യമന്ത്രിയുടെ പത്നി ബി എം പാർവ്വതി ഉൾപ്പെടെ നിരവധി പ്രമുഖർക്ക് മൈസൂരു അർബൻ ഡവലപ്പ്മെന്റ് അതോറിറ്റി(മുഡ) വികസിത മേഖലയിൽ അന്യായമായി ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നാണ് കേസ്. ......
ന്യൂഡൽഹി: ഭാരതീയരുടെ ദേശസ്നേഹം എന്നത് വ്യക്തിപരമായ ബോധ്യങ്ങളിൽ നിന്നും മനസാക്ഷിയിൽ നിന്നും ഉയർന്നു വരേണ്ടതാണെന്നും അത് ഒരിക്കലും അധികാരമുപയോഗിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വിദ്യാലയങ്ങളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെ ചോദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് വ്യക്തിപരമായ വിശ്വാസങ്ങളെയും മനസാക്ഷിയെയും സംരക്ഷിക്കുന്ന അന്തരീക്ഷമാണെന്ന് ഹെഗ്ഡെ കോടതിയെ ഓർമ്മിപ്പിച്ചു. ......
ന്യൂഡൽഹി: ബലാത്സംഗക്കേസുകളിലെ ഇരകളുടെ സ്വകാര്യതയും ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് സുപ്രീം കോടതി. കോടതി രേഖകളിൽ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. ......
പനാജി: പ്രായപൂർത്തിയാകാത്ത മുപ്പതോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഗോവയിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിലായി. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക് (20) ആണ് പിടിയിലായത്. ......
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ ചില നിർണായക പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ......
മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ എതിർപ്പിനെയും പരിഹാസത്തെയും മറികടന്ന് കർണാടക നിയമസഭ ഗ്രാമസ്വരാജ് ആൻഡ് പഞ്ചായത്ത് രാജ് ഭേദഗതി ബിൽ പാസ്സാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ അനുവാദം നൽകുന്ന നിയമമാണിത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയെ ഗ്രസിച്ചിരിക്കുന്ന അമേരിക്ക-ഇറാൻ യുദ്ധഭീതിക്ക് അറുതിവരുത്താൻ ശക്തമായ മദ്ധ്യസ്ഥശ്രമങ്ങളുമായി ഇന്ത്യ രംഗത്ത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാധാന ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്നത്. ......
ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി (SC) പദവിയോ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) സംരക്ഷണമോ അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടനാ ഉത്തരവ് (Scheduled Castes Order) പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങൾ:
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ......
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് വിലക്കില്ലെന്നും, പള്ളികളിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ......